ആണവായുധങ്ങള്‍ സമാഹരിക്കാന്‍ ഉക്രെയ്ൻ ശ്രമിക്കുകയാണെന്ന് ഉത്തര കൊറിയയുടെ ആരോപണം; ഉക്രെയ്‌ന് ആണവ ആണവ അഭിലാഷങ്ങളുണ്ടെന്ന് 1000 ല്‍ അധികം പേര്‍ ഒപ്പിട്ട ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്

author-image
Gaana
New Update

പ്യോംഗ്യാംഗ്: ആണവായുധങ്ങള്‍ സമാഹരിക്കാന്‍ ഉക്രെയ്ൻ ശ്രമിക്കുകയാണെന്ന് ഉത്തര കൊറിയയുടെ ആരോപണം. ഉക്രെയ്‌ന് ആണവ ആണവ അഭിലാഷങ്ങളുണ്ടെന്ന് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് കുറ്റപ്പെടുത്തി. 1000 ല്‍ അധികം പേര്‍ ഒപ്പിട്ട ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ചൂണ്ടിക്കാട്ടിയാണ് ജോംഗിന്റെ ആരോപണം ഉണ്ടായത്.

Advertisment

publive-image

ബെലാറൂസില്‍ ടാക്റ്റിക്കല്‍ ആണവായുധങ്ങള്‍ സ്ഥാപിക്കാനുള്ള പുടിന്റെ പദ്ധിക്ക് തിരിച്ചടിയായി ഉക്രെയ്‌നും ആണവായുധങ്ങള്‍ വിന്യസിക്കണമെന്ന് പെറ്റീഷന്‍ ആവശ്യപ്പെടുന്നു. ആയിരക്കണക്കിന് ആളുകള്‍ ഒപ്പിട്ട ഡിജിറ്റല്‍ പെറ്റീഷന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ വെബ്‌സൈറ്റില്‍ സമര്‍പ്പിച്ചു. 25000 ഡിജിറ്റല്‍ വോട്ടുകള്‍ കിട്ടിയാല്‍ പെറ്റീഷന്‍ പ്രസിഡന്റ് പരിഗണിക്കും.

സെലന്‍സ്‌കിയുടെ ഓഫീസിന്റെ രാഷ്ട്രീയ തന്ത്രമാണ് പെറ്റീഷനെന്ന് കിമ്മിന്റെ സഹോദരി ആരോപിച്ചു. റഷ്യയോട് അടുക്കാന്‍ ഉത്തരകൊറിയ ശ്രമിച്ചു വരുന്ന സാഹചര്യത്തിലാണ് ഉക്രെയ്‌നെതിരെ ശകതമായ ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

Advertisment