റോം : ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ആശുപത്രിക്ക് പുറത്ത് തന്നെ കാത്തുനിന്നവരെ കൈകാണിച്ച മാർപാപ്പ, താൻ ജീവിച്ചിരിപ്പുണ്ടെന്ന് പുഞ്ചിരിയോടെ പറഞ്ഞു.
/sathyam/media/post_attachments/1CB3V33igsdkGOGAWKaY.jpg)
"ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ഞാൻ ഭയപ്പെട്ടില്ല," 86 കാരനായ മാർപ്പാപ്പ കാത്തിരുന്ന വിശ്വാസികളോടും മാധ്യമങ്ങളോടും പറഞ്ഞു. വത്തിക്കാനിലേക്ക് പോകുന്നതിന് മുമ്പ് താൻ ചികിത്സയിലായിരുന്ന പോളിക്ലിനിക്കിൽ വെച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ മാതാപിതാക്കളെ മാർപാപ്പ ആശ്വസിപ്പിച്ചു.
ആരോഗ്യം മെച്ചപ്പെട്ടതിനാൽ ഇനി ഫ്രാൻസിസ് മാർപാപ്പ തന്നെയാകും ഓശാന ഞായർ തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കുക. മാർപാപ്പയുടെ അസാന്നിധ്യത്തിൽ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രിയായിരുന്നു കാർമികത്വം വഹിക്കാനിരുന്നത്.
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപാപ്പയെ റോമിലെ ജമെല്ലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ബ്രോങ്കൈറ്റിസാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കോവിഡ് പരിശോന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം.