അഫ്ഗാനിസ്താനിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ താലിബാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. രണ്ടുപേർ ജനുവരി മുതൽ കസ്റ്റഡിയിലാണെന്ന് ആണ് പുറത്തു വരുന്ന വിവരം. മൂന്നാമൻ എത്രകാലമായി കസ്റ്റഡിയിലാണെന്ന കാര്യത്തിൽ വ്യക്തമല്ല.
/sathyam/media/post_attachments/0aBwZnth9L0wCKmxPA7F.jpg)
ജീവകാരുണ്യ പ്രവർത്തകൻ കെവിൻ കോൺവെൽ, യുട്യൂബ് താരം മൈൽസ് റൂട്ട്ലെഡ്ജ്, സഹായ പ്രവർത്തകർക്ക് ഭക്ഷണമെത്തിക്കുന്ന ഹോട്ടൽ മാനേജർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ മോചനത്തിന് നയതന്ത്രനീക്കം ആരംഭിച്ചതായും കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആറുമാസം കസ്റ്റഡിയിലെടുത്ത മുതിർന്ന ടെലിവിഷൻ കാമറമാനെയും മറ്റു നാല് ബ്രിട്ടീഷ് പൗരന്മാരെയും കഴിഞ്ഞ വർഷം താലിബാൻ വിട്ടയച്ചിരുന്നു. അതിനിടെ ബ്രിട്ടീഷുകാർ രാജ്യത്തിന്റെ നിയമത്തിനും പാരമ്പര്യത്തിനും എതിരായി പ്രവർത്തിക്കുകയാണെന്ന് അഫ്ഗാൻ ഭരണകൂട വക്താവ് സബീഉല്ല മുജാഹിദ് ആരോപിച്ചു.