റഷ്യയുടെ കിഴക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തി. എന്നാൽ ഇത് സുനാമി അല്ലെന്നും ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റഷ്യൻ അടിയന്തരകാര്യ മന്ത്രാലയം അറിയിച്ചു.
/sathyam/media/post_attachments/eku1LDhZLns9f9lbOcY4.webp)
റഷ്യയുടെ പസഫിക് തീരത്ത് പെട്രോപാവ്‌ലോവ്‌സ്‌ക്-കംചാത്സ്‌കിക്ക് 44 കിലോമീറ്റർ (27 മൈൽ) തെക്ക് 100 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് അടിയന്തരകാര്യ മന്ത്രാലയം അറിയിച്ചു.
കംചത്ക ഉപദ്വീപിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പോസ്റ്റ് ചെയ്തു. എന്നാൽ വൻതോതിലുള്ള നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി പ്രാഥമിക വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.