ഗൗതം അദാനി സ്വന്തമാക്കിയ ഇസ്രായേലിലെ ഹൈഫാ തുറമുഖത്തിന്റെ ചെയര്‍മാനായി ഇസ്രായേലിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി റോണ്‍ മല്‍ക്ക

author-image
Gaana
New Update

ഗൗതം അദാനി സ്വന്തമാക്കിയ ഇസ്രായേലിലെ ഹൈഫാ തുറമുഖത്തിന്റെ ചെയര്‍മാനായി ഇസ്രായേലിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി റോണ്‍ മല്‍ക്ക.

Advertisment

publive-image

ചെയര്‍മാനായി നിയമിതനായ വിവരം റോണ്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (എപിഎസ്ഇസെസ്) കണ്‍സോര്‍ഷ്യത്തിന്റെയും ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഹൈഫ തുറമുഖം.

''ഹൈഫ പോര്‍ട്ട് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. അദാനിയുടെയും ഗാഡോറ്റിന്റെയും അനുഭവവും വൈദഗ്ധ്യവും തുറമുഖ തൊഴിലാളികളുടെ അര്‍പ്പണബോധവും ചേര്‍ന്ന് ഹൈഫ തുറമുഖത്തെ അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും,'' റോണ്‍ മല്‍ക്ക ട്വീറ്റ് ചെയ്തു.

നിയമനം സംബന്ധിച്ച ചോദ്യങ്ങളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. കെമിക്കല്‍, ലോജിസ്റ്റിക്സ് മേഖലയിലെ ഇസ്രായേല്‍ കമ്പനിയായ ഗഡോട്ടുമായി ചേര്‍ന്ന് ടെന്‍ഡറിലൂടെയാണ് അദാനി ഗ്രൂപ്പ് തുറമുഖം ഏറ്റെടുത്തത്. മെഡിറ്ററേനിയന്‍ തീരത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹൈഫയുടെ 70 ശതമാനം ഓഹരികള്‍ അദാനിക്കും ബാക്കി ഗഡോട്ടിനുമാണ്. 18 കോടി ഡോളറിന്റേതാണ് (9,400 കോടി രൂപ) ഏറ്റെടുക്കല്‍.

Advertisment