മമ്മികളെല്ലാം മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നതും സന്ദർശകരെ കാണാൻ അനുവദിക്കുന്നതും സാധാരണമാണ്; എന്നാൽ ഇത്തരം മമ്മി സന്ദർശനങ്ങൾ അപകടകരമാണെന്നാണ് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററിയുടെ മുന്നറിയിപ്പ്

author-image
Gaana
New Update

ഈജിപ്തുകാർ പുരാതന മൃതദേഹം സൂക്ഷിക്കുന്ന രീതിയാണ് മമ്മികൾ. നിരവധി രാസവസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിച്ച മൃതശരീരങ്ങളെയാണ് മമ്മി എന്ന് വിളിക്കുന്നത്. ധാതു സമ്പന്നമായ മണ്ണിൽ കുഴിച്ചിടുന്ന ഈ മൃതശരീരങ്ങൾ കാലങ്ങളോളം കേടു സംഭവിക്കാതെ മണ്ണിനടിയിൽ സുരക്ഷിതമായി ഇരിക്കുന്നു. ഇത്തരത്തിൽ കുഴിച്ചിടപ്പെട്ട നിരവധി മമ്മികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Advertisment

publive-image

ഇങ്ങനെ കണ്ടെത്തിയ മമ്മികളെല്ലാം മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നതും സന്ദർശകരെ കാണാൻ അനുവദിക്കുന്നതും സാധാരണമാണ്. എന്നാൽ ഇത്തരം മമ്മി സന്ദർശനങ്ങൾ അപകടകരമാണെന്നാണ് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം സന്ദര്‍ശനങ്ങള്‍ ആരോഗ്യപരമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

മമ്മികളിൽ ഫംഗസ് വളർച്ച ഉണ്ടാകുന്നതിനാൽ സന്ദർശകർക്കായുള്ള പ്രദർശനങ്ങൾ അപകടകരമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. മെക്‌സിക്കോ സിറ്റിയിലെ ഒരു ടൂറിസം മേളയിൽ ആറ് മമ്മികളെ ഒരു ഗ്ലാസ് കെയ്‌സിംഗിൽ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തോട് വിയോജിച്ചു കൊണ്ടാണ് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment