റഷ്യയിലെ സെൻട്രൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് യുവതി കസ്റ്റഡിയിൽ.
/sathyam/media/post_attachments/RVmNjAad7VNG8xzhFhOP.jpg)
സ്ഫോടനത്തിനുള്ള ബോംബ് എത്തിച്ചുവെന്ന് സംശയിക്കുന്ന 26 കാരിയായ ദരിയ ട്രെപോവ എന്ന യുവതിയെയാണ് റഷ്യൻ പോലീസ് പിടികൂടിയത്. പൊട്ടിത്തെറിച്ച പ്രതിമ കഫേയിലേക്ക് കൊണ്ടുവന്നതായി ട്രെപോവ സമ്മതിക്കുന്ന വീഡിയോ റഷ്യയുടെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗ് കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പ്രശസ്ത റഷ്യൻ സൈനിക ബ്ലോഗർ വ്ലാഡ്‌ലെൻ ടാറ്റാർസ്‌കി കൊല്ലപ്പെട്ടിരുന്നു.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റഷ്യൻ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ RBK വാർത്താ ഏജൻസിയോട് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.