നിർബന്ധിത വധശിക്ഷ അവസാനിപ്പിച്ച് മലേഷ്യൻ സർക്കാർ;കൊലപാതകം, തീവ്രവാദം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷയാണ് അവസാനിപ്പിച്ചത്

author-image
Gaana
New Update

നിർബന്ധിത വധശിക്ഷ അവസാനിപ്പിച്ച് മലേഷ്യൻ സർക്കാർ.കൊലപാതകം, തീവ്രവാദം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷയാണ് അവസാനിപ്പിച്ചത്.

Advertisment

publive-image

ഇതോടെ 1,300 കുറ്റവാളികൾക്ക് ശിക്ഷാ പുനഃപരിശോധനയ്ക്ക് അർഹതയുണ്ടാകും. 34 ക്രിമിനൽ കുറ്റകൃത്യങ്ങൾക്കാണ് മലേഷ്യയിൽ വധശിക്ഷ ലഭിക്കുക. ഇതിൽ 11 എണ്ണമാണ് നിർബന്ധിത വധശിക്ഷയിൽ ഉൾപ്പെട്ടിരുന്നത്.

2018ൽ അധികാരമേറ്റ സർക്കാർ രാജ്യത്ത് വധശിക്ഷ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ എതിരാളികളുടെ സമ്മർദത്തെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവേണ്ടി വന്നു.

വധശിക്ഷ നിലനിർത്തുമെന്നും എന്നാൽ കോടതികൾ അവരുടെ വിവേചനാധികാരത്തിൽ മറ്റ് ശിക്ഷകൾ നൽകാൻ അനുവദിക്കുമെന്നും സർക്കാർ പറഞ്ഞു.

എന്നാൽ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 40 വർഷം വരെ ജീവപര്യന്തം തടവോ അല്ലെങ്കിൽ ചാട്ടവാറടിയും ഉണ്ടാകും. പുതിയ ജയിൽ ശിക്ഷ, കുറ്റവാളിയുടെ സ്വാഭാവിക ജീവിതകാലം മുഴുവൻ തടവുശിക്ഷ ആവശ്യപ്പെടുന്ന എല്ലാ മുൻ വ്യവസ്ഥകൾക്കും പകരമാകും.

മലേഷ്യൻ നിയമ പ്രകാരം 30 വർഷത്തെ നിശ്ചിത കാലാവധിയായി നിർവചിച്ചിരിക്കുന്ന ജീവപര്യന്തം തടവുശിക്ഷ നിലനിർത്തും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് അവരുടെ ശിക്ഷകൾ പുനഃപരിശോധിക്കാൻ 90 ദിവസം അനുവദിക്കും. നിലവിൽ 1,341 തടവുകാരാണ് രാജ്യത്തുള്ളത്.

Advertisment