ശരീരത്തിന് അകത്തു പുഴുവരിക്കുന്ന അസുഖവുമായി ഒരാൾ; ഞെട്ടിക്കുന്ന അസുഖത്തിന്റെ റിപ്പോർട്ട് പുറത്തു വിട്ട് ഡോക്ടർമാർ ; രോഗം ബാധിച്ചത് മാലിന്യ സംസ്കരണം ജോലിയായി ചെയ്യുന്ന ഒരാളെ

author-image
Gaana
New Update

ശരീരത്തിന് അകത്തു പുഴുവരിക്കുന്ന അസുഖവുമായി ഒരാൾ. മാലിന്യ സംസ്കരണം ജോലിയായി ചെയ്യുന്ന ഒരാളെ ആണ് ഈ അപൂര്‍വ രോഗാവസ്ഥ ബാധിച്ചിരിക്കുന്നത്. ഇതൊരു പാരസൈറ്റ് ആക്രമണമാണ്. എന്നാലിത് സാധാരണഗതിയില്‍ കണ്ടെത്തപ്പെടാൻ സാധിക്കാറില്ലെന്നും അതിനാല്‍ തന്നെ ഇദ്ദേഹത്തിന്‍റെ കേസ് അപൂര്‍വമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Advertisment

publive-image

പാരസൈറ്റ് എന്നാല്‍ നമ്മുടെ ശരീരത്തിലേക്ക് കയറിപ്പറ്റുന്ന, കണ്ണില്‍ കാണാൻ പോലും സാധിക്കാത്ത വിരകള്‍ ആണെന്ന് പറയാം. നമ്മുടെ ശരീരത്തിന് ശരിയാംവിധം പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കില്‍ ഈ പാരസൈറ്റുകള്‍ പെറ്റുപെരുകി നമുക്ക് വലിയ ഭീഷണി തന്നെ സൃഷ്ടിക്കാം.

ഇവിടെയിപ്പോള്‍ രോഗബാധയേറ്റ വ്യക്തിയുടെ ചര്‍മ്മത്തിന് ഉള്ളിലൂടെ വിര ചലിക്കുന്നത് കാണാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ അവസ്ഥയിലേക്ക് വരെ പാരസൈറ്റ് ആക്രമണമെത്തുന്നത് പതിവല്ല. ഇത് പാരസൈറ്റ് ശരീരത്തിന് അകത്ത് കടന്ന് അതിന് തീര്‍ത്തും അനുകൂലമായ അന്തരീക്ഷമാണെന്ന് കണ്ടെത്തിയതോടെ പെറ്റുപെരുകിയിരിക്കുകയാണ്.

സ്പെയിനില്‍ നിന്നുള്ള അറുപത്തിനാലുകാരനാണ് വിചിത്രമായ ഈ അവസ്ഥയുണ്ടായിരിക്കുന്നത്. വര്‍ഷങ്ങളായി മാലിന്യം കൈകാര്യം ചെയ്യുന്ന വ്യക്തിയായതിനാല്‍ തന്നെ രോഗകാരിയായ പാരസൈറ്റ് മാലിന്യത്തിലൂടെ ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ എത്തിയതായിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ഒരു ചികിത്സയുടെ ഭാഗമായി ഇദ്ദേഹത്തിന്‍റെ രോഗപ്രതിരോധ ശേഷിക്ക് കാര്യമായ ക്ഷതം സംഭവിച്ചിരുന്നുവത്രേ. ഇതോടെ ശരീരത്തിലെത്തിയ പാരസൈറ്റുകള്‍ക്ക് പെറ്റുപെരുകാൻ വേണ്ടുന്ന അനുകൂല അന്തരീക്ഷമായി. ചര്‍മ്മത്തില്‍ പാടുകളും ചൊറിച്ചിലും വയറിളക്കവുമാണ് ആദ്യം കണ്ട ലക്ഷണങ്ങള്‍. ഇത് ഭേദപ്പെടാതായതോടെയാണത്രേ ഇദ്ദേഹം ചികിത്സക്കെത്തിയത്. അപൂര്‍വമായ പാരസൈറ്റ് അണപബാധ കണ്ടെത്തിയതോടെ ഇദ്ദേഹത്തിന്‍റെ കേസ് ഡോക്ടര്‍മാര്‍ പഠനത്തിനായി കൂടി പ്രയോജനപ്പെടുത്തുകയായിരുന്നു. രോഗബാധയേറ്റ, ഇദ്ദേഹത്തിന്‍റെ ചര്‍മ്മത്തിന്‍റെ ചിത്രങ്ങളും ഡോക്ടര്‍മാര്‍ തന്നെയാണ് പുറത്തുവിട്ടത്.

Advertisment