നെതർലാൻഡിൽ ചൊവ്വാഴ്ച പുലർച്ചെ 50 ഓളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

author-image
Gaana
New Update

ആംസ്റ്റർഡാം: നെതർലാൻഡിൽ ചൊവ്വാഴ്ച പുലർച്ചെ 50 ഓളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  പുലർച്ചെ 3:25 ഓടെയാണ് (0125 ജിഎംടി) അപകടമുണ്ടായതെന്ന് എമർജൻസി സർവീസ് അറിയിച്ചു.

Advertisment

ഹേഗിനും ആംസ്റ്റർഡാമിനും ഇടയിലാണ് വൂർഷോട്ടനിലാണ് ട്രെയിൻ പാളം തെറ്റിയത്. 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫയർ ഡിപ്പാർട്ട്‌മെന്റ് വക്താവ് ഡച്ച് റേഡിയോയോട് പറഞ്ഞു. മറ്റുള്ളവർ  ചികിത്സയിലാണെന്ന് അത്യാഹിത വിഭാഗം അറിയിച്ചു.

അപകടങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുന്ന ഡച്ച് സേഫ്റ്റി ബോർഡിലെ ഉദ്യോഗസ്ഥരെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഹേഗിനും ലൈഡനുമിടയിൽ നിലവിൽ ട്രെയിനുകളൊന്നും ഓടുന്നില്ലെന്ന് എൻആർസി പത്രം റിപ്പോർട്ട് ചെയ്തു.

Advertisment