ചാൾസ് രാജാവിന്റെ കിരീടധാരണത്തിനു ശേഷം കാമില രാജ്ഞി എന്നറിയപ്പെടുമെന്ന് റിപ്പോർട്ട്. ഈ മാസം 2000 അതിഥികള്‍ക്ക് അയയ്ക്കാന്‍ പോകുന്ന ക്ഷണക്കത്ത് ഔദ്യോഗികമായി പുറത്തിറക്കിയശേഷമായിരുന്നു കൊട്ടാരം വക്താക്കള്‍ ഇക്കാര്യം അറിയിച്ചത്. ഈ വരുന്ന മെയ് 6 ന് വെസ്റ്റ്മിനിസ്റ്റര്‍ അബെയില്‍ വച്ചായിരിക്കും കിരീടധാരണ ചടങ്ങുകള്‍ നടക്കുക.
/sathyam/media/post_attachments/tdnhAMn3MqzcjGJJLQOZ.jpg)
ക്ഷണക്കത്തില്‍ തന്നെ പറയുന്നത് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന് ക്ഷണിക്കുന്നു എന്നാണ്. ഇതുവരെ രാജപത്നി (ക്യുന്‍ കണ്‍സോര്‍ട്ട്) എന്ന പദവിയായിരുന്നു കാമിലക്ക് ഉണ്ടായിരുന്നത്. ഇതിനു മുന്‍പുണ്ടായിരുന്ന രാജപത്നിമാര്‍ എല്ലാവരും തന്നെ കിരീടധാരണത്തിനു ശേഷം രാജ്ഞി എന്നു തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്.
ഈ മാറ്റം പ്രതിഫലിപ്പിക്കാനായി അടുത്ത മാസം ബക്കിങ്ഹാം കൊട്ടാരം അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഒട്ടുമിക്ക രാഷ്ട്രത്തലവന്മാര്‍ക്കും നാളെ മുതല്‍ ക്ഷണക്കത്ത് അയച്ചു തുടങ്ങും.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പക്ഷെ കിരീട ധാരണ ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്ന് അറിവായിട്ടുണ്ട്. പകരം, ചടങ്ങിനെത്തുന്ന അമേരിക്കന്‍ സംഘത്തെ നയിക്കുക ബൈഡന്റെ പത്നി ജില്‍ ബൈഡനായിരിക്കും. ഇക്കാര്യം ബൈഡന്‍ തന്നെ നേരിട്ട് രാജാവിനെ വിളിച്ച് പറഞ്ഞതായി ആണ് റിപ്പോര്‍ട്ടുകള്‍.