ലണ്ടനിൽ മലയാളി നഴ്‌സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുറ്റം സമ്മതിച്ചു; ഇയാൾ സ്ഥിരമായി അഞ്‌ജുവിനെ ഉപദ്രവിക്കാറുണ്ടെന്ന് അഞ്‌ജുവിന്റെ കുടുംബം

author-image
Gaana
New Update

ലണ്ടനിൽ മലയാളി നഴ്‌സും രണ്ടുമക്കളും കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ ഭർത്താവ് സാജു കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ലണ്ടനിലെ നഴ്‌സായ വെെക്കം സ്വദേശി അഞ്‌ജു (40), മക്കളായ ജാൻവി (4), ജീവ (6) എന്നിവർ കൊല്ലപ്പെട്ടത്. ബ്രിട്ടണിലെ സർക്കാ‌ർ മേഖലയിലെ നഴ്‌സായിരുന്നു അഞ്‌ജു. സാജുവിന് ഹോട്ടലിലെ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയായിരുന്നു. ഒരു വർഷം മുൻപാണ് ഇവർ യു കെയിൽ എത്തിയത്.

Advertisment

publive-image

അഞ്ജുവിനെ ബന്ധുക്കളും സുഹൃത്തുക്കളും ഫോൺ ചെയ്‌തിട്ടും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ അന്വേഷിച്ചെത്തിയപ്പോൾ വീട് അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. ബന്ധുക്കൾ വിവരം അറിയിച്ചപ്രകാരം പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ അഞ്ജുവിനെയും മക്കളെയും കണ്ടെത്തിയത്. അഞ്ജു ഇതിനകം മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവശേഷം ഒളിവിൽ പോകാൻ ശ്രമിച്ച സാജുവിനെ പൊലീസ് പിടികൂടുകയായിരുന്നു.

ഇയാൾ സ്ഥിരമായി അഞ്‌ജുവിനെ ഉപദ്രവിക്കാറുണ്ടെന്ന് അഞ്‌ജുവിന്റെ കുടുംബവും വ്യക്തമാക്കിയിരുന്നു. ഇരുവരും 2021ൽ ബംഗളൂരുവിൽവെച്ചാണ് വിവാഹിതരായത്. കേസിലെ അന്തിമ വിധി ജൂലായിൽ പ്രഖ്യാപിക്കും. അതുവരെ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ നോർത്താംപ്‌ടൺഷെയർ കോടതി വിധിച്ചു. പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചേയ്ക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

Advertisment