വാഷിംഗ്ടണ്‍: മാസം തികയാതെയുള്ള പ്രസവം തടയാന്‍ ഉദ്ദേശിച്ചുള്ള മരുന്നായ മകേന, യുഎസ് വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) വ്യാഴാഴ്ച ഉത്തരവിട്ടു. മരുന്ന് ഗര്‍ഭിണികളെ സഹായിക്കുന്നില്ലെന്ന് വ്യക്തമായിട്ടും വര്‍ഷങ്ങളായി ഇവിപണിയില്‍ ലഭ്യമായിരുന്നു.
/sathyam/media/post_attachments/Quuep6foQWD0GcqwCv44.jpg)
യുഎസ് വിപണിയില്‍ നിലനിര്‍ത്താന്‍ സ്വിസ് മരുന്ന് നിര്‍മ്മാതാക്കളായ കോവിസ് ഫാര്‍മ ശ്രമിച്ചു വരികെയാണ് നടപടി. മാസം തികയാതെയുള്ള പ്രസവത്തിന്റെ ചരിത്രമുള്ള സ്ത്രീകളില്‍ നേരത്തെയുള്ള ജനന സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതിന് യുഎസില്‍ അംഗീകരിച്ച ഒരേയൊരു മരുന്നായിരുന്നു ഇത്. 2018 അവസാനത്തോടെ 1700 പേരെ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പഠനത്തിന്റെ ഫലങ്ങള്‍ കാണിക്കുന്നത്, മരുന്ന് അകാല ജനനങ്ങള്‍ കുറയ്ക്കുകയോ ശിശുക്കള്‍ക്ക് ആരോഗ്യകരമായ ഫലങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല എന്നാണ്.
മകേനയ്ക്കും നിരവധി ജനറിക് പതിപ്പുകള്‍ക്കുമെതിരെ നടപടി ഉടന്‍ പ്രാബല്യത്തില്‍ വരരമെന്ന് എഫ്ഡിഎ വ്യാഴാഴ്ച വ്യക്തമാക്കി. കുത്തിവയ്ക്കാവുന്ന ഈ മരുന്ന് പ്രോജസ്റ്ററോണ്‍ എന്ന ഹോര്‍മോണിന്റെ സിന്തറ്റിക് പതിപ്പാണ്. ഇത് ഗര്‍ഭാശയത്തെ ഗര്‍ഭം നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തം കട്ടപിടിക്കല്‍, വിഷാദം, അലര്‍ജി എന്നിവ ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.