സിംഗപ്പൂർ : ഒരു വയസുള്ള കുഞ്ഞിന്റെ കൈയില്‍ കടിച്ചെന്ന പരാതിയിൽ പരിചാരികയ്ക്ക് തടവുശിക്ഷ. കുഞ്ഞിനെ അകാരണമായി വേദനിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഇന്‍ഡോനേഷ്യ സ്വദേശിനിയായ മാസിത ഖോരിദതുരോച്മയെ (33) കോടതി ആറുമാസം തടവിന് ശിക്ഷിച്ചത്. സിംഗപൂരില്‍ 2022 മെയ് 26നാണ് കേസ്‌നാസ്പദമായ സംഭവം നടന്നത്.
/sathyam/media/post_attachments/ZJzqNnebSe0GOy1xIkvA.jpg)
2021 മുതല്‍ ഇരട്ടകുട്ടികളെ പരിചരിച്ച് വരികയായിരുന്നു മാസിത. വീട്ടുജോലിക്കൊപ്പം കുട്ടികളുടെ പരിചരണവും ഇവർ ഏറ്റെടുത്തിരുന്നു. വീട്ടിലെ മൂത്തകുട്ടിയെ സ്‌കൂളില്‍നിന്ന് നിന്നു കൂട്ടിവരേണ്ടതിനാല്‍ ഇവര്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ ശ്രമിച്ചെങ്കിലും ഉറങ്ങാത്തതിനെ തുടര്‍ന്ന് ജോലികള്‍ സമയത്തിന് തീര്‍ക്കാന്‍ സാധിച്ചില്ല.
ഇതില്‍ ക്ഷുഭിതയായ അവര്‍ ഒരു കുട്ടിയുടെ കൈതണ്ടയില്‍ കടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മാതാവ് കുട്ടിയുടെ കൈയിലെ പാട് കണ്ട് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. തുടർന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.