പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിൽ കൂട്ട പിരിച്ചുവിടൽ ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീഡിയോ ഗെയിം വിഭാഗത്തിലെ നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
/sathyam/media/post_attachments/apg7lnAnNvsaI8iGqiz9.jpg)
ഗെയിം ഗ്രോത്ത് ഡിവിഷൻ, സാൻ ഡീഗോ ഗെയിം സ്റ്റുഡിയോ, കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി സജ്ജീകരിച്ച സേവനമായ പ്രൈം ഗെയിമിങ് എന്നിവയിലെ ജീവനക്കാരാണ് പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നതെന്ന് ആമസോൺ ഗെയിംസ് വൈസ് പ്രസിഡന്റ് ക്രിസ്റ്റോഫ് ഹാർട്ട്മാന്റെ മെമ്മോയിൽ പറയുന്നു.
മറ്റു ചില ജീവനക്കാരെ ആമസോണിന്റെ പ്രധാനപ്പെട്ട പുതിയ ചില പ്രോജക്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഹാർട്ട്മാൻ വ്യക്തമാക്കി. ''ഇത്തരത്തിലുള്ള വാർത്തകൾ ഒരിക്കലും സന്തോഷത്തോടെ പങ്കിടാൻ ഒരു മാർഗമില്ല. പക്ഷേ പിരിച്ചുവിടൽ നേരിടുന്ന ഞങ്ങളുടെ ജീവനക്കാരോട് സഹാനുഭൂതിയോടെയും ബഹുമാനത്തോടെയും പെരുമാറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
കൂടാതെ പിരിച്ചുവിടൽ വേതനം, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ഔട്ട്പ്ലേസ്മെന്റ് സേവനങ്ങൾ, അവർക്ക് പുതിയ ജോലിതിരഞ്ഞ് കണ്ടെത്തുന്നത് വരെയുള്ള ശമ്പളത്തോട് കൂടിയ സമയം എന്നിവ നൽകിക്കൊണ്ട് അവർക്ക് പിന്തുണ നൽകും,'' ഹാർട്ട്മാൻ പറഞ്ഞു.