ജെറുസലേം: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍ അക്രമി നടത്തിയ വെടിവെപ്പില്‍ രണ്ട് ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടു. ജെറീക്കോയിലെ ഇസ്രയേലി സെറ്റില്‍മെന്റായ ഹമാറക്ക് സമീപം കാറിനു നേരെ അക്രമി വെടിവെക്കുകയായിരുന്നു.
/sathyam/media/post_attachments/5ddweQFoc90ByhJVDPtz.jpg)
ഇരുപത് വയസ് പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീക്ക് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിനുള്ളില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തന്നെ രണ്ട് സ്ത്രീകള്‍ക്ക് ജീവനുണ്ടായിരുന്നില്ലെന്ന് ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ പറഞ്ഞു.
ലെബനനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായി ഗാസയിലും ലെബനനിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് വെടിവെപ്പ് നടന്നത്.