ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് തണുപ്പന്‍ പ്രതികരണവുമായി റഷ്യ

author-image
Gaana
New Update

മോസ്‌കോ: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് തണുപ്പന്‍ പ്രതികരണവുമായി റഷ്യ. ചൈനക്ക് മധ്യസ്ഥത വഹിക്കാന്‍ ശേഷിയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഉക്രെയ്‌നിലെ സാഹചര്യം സങ്കീര്‍ണമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു. രാഷ്ട്രീയമായ പ്രശ്‌നപരിഹാരത്തിന് നിലവില്‍ സാഹചര്യമൊന്നുമില്ലെന്നും പെസ്‌കോവ് വ്യക്തമാക്കി.

Advertisment

publive-image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ബെയ്ജിംഗ് സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. സമാധാന ചര്‍ച്ചകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഷിയും പ്രതികരിച്ചിരുന്നു. എന്നാല്‍ ഉക്രെയ്‌നിലെ ആക്രമണം തുടരുക എന്നതിനപ്പുറം മറ്റ് മാര്‍ഗങ്ങളൊന്നും റഷ്യക്ക് മുന്നിലില്ലെന്ന് പെസ്‌കോവ് ചൂണ്ടിക്കാട്ടി.

Advertisment