ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ കസ്റ്റഡി മരണവും അതിനെത്തുടര്‍ന്ന് ഉയര്‍ന്ന ശക്തമായ ജനരോക്ഷവും ഇറാനിലെ മത യാഥാസ്ഥിതിക ഭരണകൂടത്തെ തെല്ലും പിന്നോട്ടടിപ്പിച്ചില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ നിയന്ത്രണങ്ങള്‍. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ പൊതു സ്ഥലങ്ങളില്‍ ഇറാന്‍ പൊലീസ് ക്യാമറകള്‍ സ്ഥാപിച്ചു. നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
/sathyam/media/post_attachments/GKzGB9bKxH0NS8vfe9KE.jpg)
ഹിജാബ് നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തടയാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. 22 കാരിയായ കുര്‍ദ് വനിത മഹ്‌സ അമിനി മത പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് നിരവധി സ്ത്രീകളാണ് ഹിജാബ് ഉപേക്ഷിച്ച് നിരത്തിലിറങ്ങുന്നത്. പൊലീസും സ്ത്രീകളും തമ്മില്‍ പലയിടത്തും ഇതിന്റെ പേരില്‍ സംഘര്‍ഷം പതിവായിട്ടുണ്ട്.
1979 ല്‍ ഇസ്ലാമിക വപ്ലവം വന്നതോടെ നടപ്പാക്കിയ ശരിയ നിയമമനുസരിച്ച് സ്ത്രീകള്‍ നിര്‍ബന്ധമായും തലമുടി മറയ്ക്കാന്‍ ഹിജാബും ശരീരം പൂര്‍ണമായും മറയ്ക്കുന്ന നീളന്‍ കുപ്പായവും ധരിക്കേണ്ടതുണ്ട്.