അമേരിക്കൻ ബാസ്ക്കറ്റ് ബാൾ ഇതിഹാസം മൈക്കൽ ജോർഡന്റെ ഷൂ ലേലത്തിൽ വിറ്റു പോയത് 18 കോടി രൂപയ്ക്ക്; ലേലത്തിന്റെ വിശേഷങ്ങൾ അറിയാം

author-image
Gaana
New Update

അമേരിക്ക : ലക്ഷങ്ങൾ വിലയുള്ള ബ്രാൻഡഡ് ഷൂസിനെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും. എന്നാൽ അത്തരത്തിൽ ഒന്ന് ഉപയോഗിച്ചവർ നമുക്കിടയിൽ വിരളമാണ്. എന്നാൽ ഒരു ഷൂവിന്റെ വില കോടികൾ ആയാലോ? ഞെട്ടേണ്ട, സംഭവം സത്യമാണ്.

Advertisment

publive-image

അമേരിക്കയിൽ ചൊവ്വാഴ്ച പൂർത്തിയായ ലേലത്തിൽ ഒരു ജോഡി ഷൂ കൈമാറിയത് 22 ലക്ഷം ഡോളർ അതായത് ഏകദേശം 18 കോടി രൂപയ്ക്കാണ്. അമേരിക്കൻ ബാസ്ക്കറ്റ് ബാൾ ഇതിഹാസം മൈക്കൽ ജോർഡൻ ഉപയോഗിച്ച സ്നീക്കറുകളാണ് ഷൂലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്ക് വിറ്റുപോയത്. 1998ലെ എൻ.ബി.എ ഫൈനൽസിൽ ഉപയോഗിച്ച ‘ലാസ്റ്റ് ഡാൻസ്’ എന്നു പേരിൽ പ്രശസ്തമായ സ്നീക്കറുകളാണിവ.

അതേസമയം 40 ലക്ഷം ഡോളർ വരെ നേടുമെന്ന പ്രതീക്ഷിച്ച സ്നീക്കറുകൾ അത്ര ഉയർന്ന വിലയിലെത്തിയില്ലെന്നാണ് സംഘാടകരുടെ വിഷമം. എൻ.ബി.എ ഫൈനൽസിൽ ഷിക്കാഗോ ബുൾസ് യൂട്ട ജാസിനെതിരെ മുഖാമുഖം നിന്ന  മത്സരത്തിലായിരുന്നു ജോർഡാൻ ഇത് അണിഞ്ഞിരുന്നത്. ഈ കളിയിൽ ജോർഡാൻ 37 പോയിന്റുകളാണ് എടുത്തത്. കളിയിൽ 93-88ന് സ്വന്തം ടീം ജയിക്കുകയും ചെയ്തു.

മത്സര ശേഷം ഈ സ്​നീക്കറുകൾ എതിർടീമിന്റെ ഒരു ​ബാൾബോയിക്ക് ജോർഡാൻ സമ്മാനിച്ചിരുന്നു. ആ വർഷവും ഷിക്കാഗോ ബുൾസ് തന്നെയായിരുന്നു ജേതാക്കൾ- ഒരു പതിറ്റാണ്ടിനിടെ ടീം സ്വന്തമാക്കിയ ആറാം കിരീടം.

ബാസ്കറ്റ് ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളിൽ മുന്നിലുള്ള ജോർഡാൻ ഉപയോഗിച്ച വസ്തുക്കൾ ഇപ്പോഴും ലേലപ്പട്ടികയിൽ റെക്കോഡ് തുക നേടുന്നവയാണ്. സൂപർ താരം ആദ്യമായി പ്രഫഷനൽ ബാസ്കറ്റ് ബോളിൽ ധരിച്ച ഷൂകൾ അടുത്തിടെ 10 കോടിയിലേറെ രൂപക്ക് ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷം താരത്തിന്റെ ഒരു ജേഴ്സി വിൽപന നടത്തിയത് അനേക ഇരട്ടി തുകക്കാണ്- ഒരു കോടിയിലേറെ ഡോളറിന് (ഏകദേശം 83 കോടി രൂപ).   കളി നിർത്തി വ്യവസായത്തിലേക്കു തിരിഞ്ഞ താരം നിലവിൽ അമേരിക്കയിലെ അതിസമ്പന്നരിലൊരാളാണ്.

Advertisment