ലണ്ടൻ : മെയ് 6 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന പിതാവ് ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഹാരി രാജകുമാരൻ പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
/sathyam/media/post_attachments/9J8NNLHtw2AYhYJEy1of.jpg)
എന്നാൽ ഹാരിയുടെ ഭാര്യ മേഗൻ, ദമ്പതികളുടെ രണ്ട് മക്കളായ ആർച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും കാലിഫോർണിയയിൽ തന്നെ തുടരുമെന്ന് കൊട്ടാരം ബുധനാഴ്ച അറിയിച്ചു. അവരുടെ മൂത്ത മകന്റെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് കിരീടധാരണ തീയതിയും.
ഓർമ്മക്കുറിപ്പ് 'സ്‌പെയർ' പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഹാരി രാജകുടുംബത്തെ സന്ദർശിക്കാൻ ഒരുങ്ങുന്നത് . മേഗന്‍ മെർക്കലിനെ ചൊല്ലി മൂത്ത സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരനുമായുണ്ടായ തര്‍ക്കത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
പിതാവായ ചാൾസ് രാജാവിനോട് കാമിലയെ രണ്ടാമത് വിവാഹം കഴിക്കരുതെന്ന് കുട്ടികളായിരുന്ന പ്രായത്തിൽ മക്കളായ തങ്ങൾ അപേക്ഷിച്ചിരുന്നുവെന്നും കൗമാര കാലത്ത് കൊക്കെയ്‌ൻ ഉപയോഗിച്ച കാര്യവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്.