അല്‍മാസ്സ് കുവൈറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം ‘തൂലിക 2021’

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 19, 2021

കുവൈറ്റ്: അല്‍മാസ്സ് കുവൈറ്റ് (ALMASS KUWAIT) മാതൃസംഘടനയായ അല്‍മാസ്സ് ഉഴവൂര്‍ (ALMASS UZHAVOOR) ന്റെ സഹകരണത്തോടെ ‘തൂലിക 2021’ അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം സംഘടിപ്പിക്കുന്നു.

‘തൂലിക 2021’ ലേക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളേയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും സ്വാഗതം ചെയ്യുന്നു. അല്‍മാസ്സ് കുവൈറ്റ് സംഘടിപ്പിക്കുന്ന ഈ സാഹിത്യരചനാമത്സരത്തില്‍ നിങ്ങളുടെ സാഹിത്യസൃഷ്ടികള്‍ 2021 മെയ് 10 ന് മുന്‍മ്പായി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന info@almasskuwait.com ഇ-മെയിലേക്കോ, +96599062683 എന്ന വാട്‌സ്ആപ് നമ്പറിലേക്കോ അയച്ചുതരിക.

മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനം 15,000/- രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനം 10,000/- രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.

×