New Update
Advertisment
വാഷിംഗ്ടൺ: പ്രശസ്ത അമേരിക്കൻ റാപ് സംഗീതജ്ഞൻ ബിഗ് പോക്കീ(45) അന്തരിച്ചു. ടെക്സസിലെ വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരിച്ചത്.
ബ്യൂമോയിലെ പോർ 09 ബാറിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിഗ് പോക്കീ, സ്റ്റേജിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മിൽട്ടൺ പവൽ എന്ന ബിഗ് പോക്കീ, "ഹാർഡസ്റ്റ് പിറ്റ് ഇൻ ദ ലാഡർ' എന്ന ആൽബത്തിലൂടെ 1999-ലാണ് സംഗീതരംഗത്തേക്ക് എത്തിയത്. സ്ക്രൂ അപ്പ് ക്ലിക് എന്ന പ്രശസ്ത റാപ് സംഘത്തിന്റെ അമരക്കാരിലൊരാളായിരുന്നു ബിഗ് പോക്കീ. 2021-ൽ പുറത്തിറങ്ങിയ സെൻസെയ് ആണ് അവസാന ആൽബം.