New Update
Advertisment
കീവ് : യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സെപൊറീഷ്യയിൽ റേഡിയേഷൻ ചോർച്ച സൃഷ്ടിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ആണവനിലയം സ്ഥിതി ചെയ്യുന്ന സെപൊറീഷ്യ പ്രവിശ്യ നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്.
സെപൊറീഷ്യ നിലയത്തിൽ ഭീകരാക്രമണത്തിന്റെ സാഹചര്യം സൃഷ്ടിക്കാൻ റഷ്യ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചെന്ന് സെലെൻസ്കി പറയുന്നു. സെപൊറീഷ്യയ്ക്ക് സമീപം അടുത്തിടെ ഡാം തകർന്ന് വെള്ളപ്പൊക്കമുണ്ടായത് ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഡാം തകർത്തത് റഷ്യയാണെന്നായിരുന്നു യുക്രെയിന്റെ ആരോപണം.
അതേ സമയം, സെപൊറീഷ്യയിൽ റേഡിയേഷൻ ചോർച്ചയ്ക്ക് തങ്ങൾ പദ്ധതിയിടുന്നെന്ന യുക്രെയിന്റെ ആരോപണം റഷ്യ തള്ളി. യു.എന്നിന്റെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയിലെ വിദഗ്ദ്ധർ സൊറീഷ്യ നിലയം നേരിൽ കണ്ട് വിലയിരുത്തിയെന്നും റഷ്യ കൂട്ടിച്ചേർത്തു.