/sathyam/media/post_attachments/xKZ9Kby4v4dkQqKLB5Go.jpg)
ഇദ്ലിബ്: വടക്കുപടിഞ്ഞാറൻ സിറിയയിൽ അൽ-ഖയ്ദയുമായി ബന്ധമുള്ള സംഘത്തിനു നേർക്ക് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഭീകരർ കൊല്ലപ്പെട്ടു. ജബാൽ അൽ-സാവിയ മേഖലയിലായിരുന്നു ആക്രമണം.
ജബാൽ അൽ-സാവിയ മേഖലയിലെ തിരക്കേറിയ ചന്തയിലുണ്ടായ സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടിരുന്നു.
അൽ-ഖയ്ദയുമായി ബന്ധമുള്ള ഹയാത് താഹിർ അൽ-ഷാം സംഘടനയിൽപ്പെട്ടവരാണു കൊല്ലപ്പെട്ടതെന്നു ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യുമൻ റൈറ്റ്സ് പറഞ്ഞു.