/sathyam/media/post_attachments/1XGrb00AfQB6kxYZ8yRK.jpg)
വാഷിംഗ്ടൺ ഡിസി: ബ്രിട്ടീഷ് സംരംഭകൻ റിച്ചാർഡ് ബ്രാൻസൻ സ്ഥാപിച്ച വിർജിൻ ഗലാറ്റിക് കമ്പനിയുടെ ആദ്യ വാണിജ്യ ബഹിരാകാശ ടൂറിസം യാത്ര വിജയകരം. അമേരിക്കയിലെ ന്യൂമെക്സിക്കോയിലുള്ള സ്പേസ് പോർട്ടിൽനിന്നാണ് പേടകം വിക്ഷേപിച്ചത്.
ഭൂമിയിൽനിന്ന് 80 കിലോമീറ്റർ ഉയരത്തിലെത്തി 90 മിനിറ്റിനകം മടങ്ങിയെത്തി. ഇറ്റാലിയൻ വ്യോമസേനയിലെ കേണൽ വാൾട്ടർ വില്ലാഡേ, ലഫ്. കേണൽ അഞ്ജലോ ലാൻഡോഫ്, ഇറ്റാലിയൻ നാഷണൽ റിസേർച്ച് കൗൺസിൽ അംഗം പാന്റലിയോൺ കാർസൂച്ചി എന്നിവരായിരുന്നു യാത്രികർ. വിർജിൻ ഗലാറ്റിക് ജീവനക്കാരനും ഒപ്പമുണ്ടായിരുന്നു.
വിമാനത്തിൽ ഘടിപ്പിച്ച് ഉയർത്തിയ പേടകം തുടർന്ന് റോക്കറ്റിന്റെ സഹായത്തോടെ ബഹിരാകാശത്ത് എത്തുകയും തുടർന്ന് ഭൂമിയിലേക്കു ഗ്ലൈഡ് ചെയ്ത് ഇറങ്ങുകയുമായിരുന്നു. യാത്രയ്ക്കിടെ 13 ശാസ്ത്രപരീക്ഷണങ്ങൾ സംഘം നടത്തി.