New Update
Advertisment
കീവ്: യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് 500 ദിനം പിന്നിടുന്നു. ഈ കാലയളവിൽ 9000 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ ആറിയിച്ചു.
2024 ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രെയ്നില്‍ 500 കുട്ടികള്‍ ഉള്‍പ്പടെ 9,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. യുഎൻ മനുഷ്യാവകാശ നിരീക്ഷണ മിഷൻ (എച്ച്ആർഎംഎംയു) വെള്ളിയാഴ്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ യഥാർഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. 2022നെ അപേക്ഷിച്ച് ഈ വർഷത്തെ മരണസംഖ്യ ശരാശരി കുറവായിരുന്നുവെങ്കിലും മേയ്, ജൂൺ മാസങ്ങളിൽ ഇത് ഉയർന്നുവെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു.