ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി നാന്‍സി പെലോസി പരസ്യമായി കീറി പ്രതിഷേധിച്ചു

New Update

വാഷിങ്ടന്‍ ഡിസി:  ഫെബ്രുവരി 4 ന് പ്രസിഡന്റ് ട്രംപ് നടത്തിയ യൂണിയന്‍ അഡ്രസില്‍, വിതരണം ചെയ്ത പ്രസംഗത്തിന്റെ കോപ്പി പരസ്യമായി കീറി യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസി പ്രതിഷേധിച്ചു.

Advertisment

publive-image

ബുധനാഴ്ച ന്യൂയോര്‍ക്ക് ടൈം രാത്രി 9 മണിക്ക് ആരംഭിച്ച പ്രസംഗത്തിലുടനീളം ട്രംപ് ഗവണ്‍മെന്റ് നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ഒബാമ ഭരണകൂടത്തിന്റെ പരാജയങ്ങള്‍ ചൂണ്ടികാട്ടിയതുമാകാം പെലോസിനെ പ്രകോപിപ്പിച്ചത്.

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തിന്റെ ഒടുവില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും, പോഡിയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പ്രസംഗത്തിന്റെ കോപ്പി കീറി നാന്‍സി പെലോസിയുടെ പ്രതിഷേധപ്രകടനം കാമറകള്‍ പകര്‍ത്തിയത്.

കീഴ്‌വഴക്കമനുസരിച്ചു അമേരിക്കന്‍ പ്രസിഡന്റിനെ പ്രസംഗത്തിനായി ക്ഷണിച്ച നാന്‍സി ഭവ്യമായി അഭിസംബോധന ചെയ്യാതിരുന്നതും, ട്രംപ് നാന്‍സിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാതിരുന്നതും (വിട്ടു പോകുകയോ, മനഃപൂര്‍വ്വമോ) നാന്‍സിയെ പ്രകോപിച്ചിരിക്കാം.

അമേരിക്കയ്ക്ക് പ്രഥമ സ്ഥാനം നല്‍കുന്നതിനും അനധികൃത കുടിയേറ്റക്കാര്‍ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഗര്‍ഭചിദ്രത്തെ നിരുത്സാഹപ്പെടുത്തുന്നതിനും അമേരിക്കയ്‌ക്കെതിരെ ഭീഷിണി മുഴക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞ ബന്ധമാണെന്ന് ട്രംപ് പ്രഖ്യാപിച്ചത് സദസ്യര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

Advertisment