അഓവ സീനിയര്‍ റിപ്പബ്ലിക്കന്‍ നേതാവ് രാജിവച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു

New Update

ഐഓവ:  ഐഓവ സെനറ്റിലും, ഹൗസിലും ദീര്‍ഘകാലമായി സെവനം അനുഷ്ടിച്ചുവരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആന്‍ണ്ടി മെക്കിന്‍ (ANDY MCKEAN) രാജിവെച്ചു ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ചേര്‍ന്നു.

Advertisment

അമ്പതുവര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മെക്കീന്‍ പ്രസിഡന്റ് ട്രംമ്പിന്റെ പ്രവര്‍ത്തനങ്ങളിലും, നയങ്ങളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

publive-image

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംമ്പിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ല എന്നാണ് മെക്കിന്റെ നിലപാട്.

രാഷ്ട്രത്തിനും, ഇളം തലമുറക്കും ട്രംമ്പിന്റെ നേതൃത്വം ഗുണകരമല്ല. പക്വതയില്ലാത്ത പല ട്വറ്റര്‍ സന്ദേശങ്ങളും മറ്റുള്ളവരെ ഇന്‍സള്‍ട്ട് ചെയ്യുന്ന തലത്തിലേക്ക് അധപതിച്ചിരിക്കുന്നതായും മെക്കിന്‍ പറഞ്ഞു.

ട്രംമ്പിന്റെ വിദേശ നയങ്ങളും, ക്ലൈമറ്റ് ചെയ്ഞ്ചിനോടുള്ള സമീപനവും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനവിധേയമായത് രാഷ്ട്രതാല്പര്യത്തിന് എതിരാണെന്ന മെക്കീന്‍ ചൂണ്ടികാട്ടി.

Advertisment