Advertisment

അമ്മത്തൊട്ടിലിന്റെ സൈറണ്‍ മുഴങ്ങിയില്ല. നവജാത ശിശു തണുത്തുമരിച്ചു

സാന്‍ ജിയോവാനി ബാറ്റിസ്റ്റ ദേവാലയത്തില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലിലെ സൈറണ്‍ തകരാറിലായതോടെയാണ് സംഭവം. 

New Update
new born baby

ബാരി: അമ്മത്തൊട്ടിലിന്റെ അലാറാം ശബ്ദിച്ചില്ല. ഇറ്റലിയില്‍ നവജാത ശിശുവിന് ദാരുണാന്ത്യം. വ്യാഴാഴ്ച തെക്കന്‍ ഇറ്റലിയിലെ പുഗില മേഖലയിലെ ബാരിയിലാണ് സംഭവം നടന്നത്

Advertisment

സാന്‍ ജിയോവാനി ബാറ്റിസ്റ്റ ദേവാലയത്തില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലിലെ സൈറണ്‍ തകരാറിലായതോടെയാണ് സംഭവം. 


ഒരു മാസം പ്രായം വരുന്ന ആണ്‍കുഞ്ഞിനെ അജ്ഞാതര്‍ അമ്മ തൊട്ടിലില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ തൊട്ടിലില്‍ കുട്ടികളെത്തിയാല്‍ മുഴങ്ങേണ്ട സൈറണ്‍ മുഴങ്ങാതെ വന്നതിനാല്‍ പള്ളി അധികൃതര്‍ വിവരം അറിയാതെ പോവുകയായിരുന്നു. 


മറ്റൊരു മൃതസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ഇതുവഴി വന്ന ആളുകളാണ് കുഞ്ഞിന്റെ മൃതദേഹം അമ്മത്തൊട്ടിലില്‍ നിന്ന് കണ്ടെത്തിയത്.


 അമ്മത്തൊട്ടില്‍ സ്ഥാപിച്ചിരുന്ന മുറിയുടെ വാതില്‍ കുറച്ച് തുറന്ന നിലയില്‍ കിടക്കുന്നത് കണ്ടതോടെ ഇയാള്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് തണുത്ത് മരച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.


കുട്ടിയെ അമ്മത്തൊട്ടിലില്‍ കിടത്തിയാല്‍ പ്രവര്‍ത്തിക്കേണ്ട ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കാതെ വരികയായിരുന്നു.

ഹീറ്റിംഗ് സിസ്റ്റം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണ് അമ്മത്തൊട്ടിലില്‍ കുട്ടിയെന്ന് വ്യക്തമാക്കുന്ന സൈറണ്‍ പ്രവര്‍ത്തിക്കുക. 


കുട്ടി മരിച്ചതിന്  ഉപേക്ഷിച്ചതാണോയെന്നുള്ള സംശയവും ഉന്നയിക്കുന്നുണ്ട്. പിഞ്ചുകുഞ്ഞിന്റെ മരണകാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ വിശദമാക്കി. 


അമ്മത്തൊട്ടില്‍ സ്ഥാപിച്ച മുറിയിലെ വാതില്‍ അടയ്ക്കുന്നതിലെ പിഴവാകാം സൈറണ്‍ മുഴങ്ങാതിരിക്കാന്‍ കാരണമായതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് നല്‍കുന്ന സൂചന.

Advertisment