ന്യൂയോര്‍ക്ക്: പ്രധാന റോഡുകളിലൂടെ ഗതാഗത തിരക്ക് ഏറ്റവമധികമായ സമയത്ത് കടന്നുപോകുന്നതിന് ഫീസ് അഥവാ 'കണ്‍ജഷന്‍ ചാര്‍ജ്' ഏര്‍പ്പെടുത്തുന്ന നഗരമായി ന്യൂയോര്‍ക്ക്.
പദ്ധതി ആദ്യമായി ഏര്‍പ്പെടുത്തുന്നത യുഎസിലെ ആദ്യ സംസ്ഥാനം എന്ന ഖ്യാതിയും ന്യൂയോര്‍ക്കിനാണ്.
തിക്കുള്ള സമയങ്ങളില്‍ പ്രത്യേക റോഡുകളിലൂടെ വാഹനമോടിക്കാന്‍ കാര്‍ ഡ്രൈവര്‍മാര്‍ പ്രതിദിനം 9 ഡോളര്‍ (7 പൗണ്ട്) നല്‍കേണ്ടിവരും. മറ്റ് വാഹനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ന്യൂയോര്‍ക്കിലെ കുപ്രസിദ്ധമായ ഗതാഗത പ്രശ്നങ്ങള്‍ ലഘൂകരിക്കാനും പൊതുഗതാഗത ശൃംഖലയ്ക്കായി കോടിക്കണക്കിന് രൂപ സമാഹരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
രണ്ട് വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ കാതി ഹോച്ചുള്‍ ആണ് കണ്‍ജഷന്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്ന പദ്ധതി ആദ്യമായി പ്രോത്സാഹിപ്പിച്ചത്. എന്നാല്‍ ചില യാത്രക്കാരില്‍ നിന്നും ബിസിനസുകളില്‍ നിന്നുമുള്ള പരാതികളെത്തുടര്‍ന്ന് ആ പദ്ധതി വൈകുകയും പരിഷ്‌കരിക്കുകയും ചെയ്തു.