Advertisment

2024 ല്‍ ഇലോണ്‍ മസ്‌കിന് ചരിത്രത്തില്‍ ആദ്യമായി നഷ്ടം സംഭവിച്ച വര്‍ഷം. തിരിച്ചടി നേരിട്ടത് ടെസ്ലയ്ക്ക്

ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ചരിത്രത്തില്‍ ആദ്യമായി നഷ്ടം സംഭവിച്ച വര്‍ഷമാണ് 2024

New Update
Ygh

ഡെട്രോയിറ്റ് : ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ചരിത്രത്തില്‍ ആദ്യമായി നഷ്ടം സംഭവിച്ച വര്‍ഷമാണ് 2024. മസ്‌കിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ടെസ്ലയാണ് പോയവര്‍ഷം  തിരിച്ചടി നേരിട്ടത്.

Advertisment

മുന്‍നിര ഇ വി നിര്‍മാതാക്കളായ ടെസ്ലയുടെ ആഗോള തലത്തിലെ വില്‍പ്പന 2024ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

9 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ടെസ്ലയുടെ വില്‍പ്പന പിന്നിലാകുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്.


മന്ദഗതിയിലുള്ള തുടക്കമായിരുന്നെങ്കിലും ഇലക്ട്രോണിക് വാഹനങ്ങളുടെ ആഗോള വില്‍പ്പന നാലാം പാദത്തില്‍ 2.3 ശതമാനമായി ഉയര്‍ന്നിരുന്നു.


വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്താന്‍ മികച്ച ഓഫറുകളും കമ്പനി നല്‍കിയിരുന്നു. എന്നാല്‍, അവയ്‌ക്കൊന്നും ഉപയോക്താക്കളെ ആകര്‍ഷിക്കാനായില്ലെന്നതാണ് ശ്രദ്ധേയം.

വര്‍ഷാന്ത്യം സീറോ ഫിനാന്‍സിങ്, സൗജന്യ ചാര്‍ജിങ് ഉള്‍പ്പടെ വിവിധ ഓഫറുകളായിരുന്നു ടെസ്ല പ്രഖ്യാപിച്ചിരുന്നത്.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ടെസ്ല 4,95,570 വാഹനങ്ങള്‍ ഡെലിവര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. 2024 ആകെ 1.79 ദശലക്ഷം വാഹനങ്ങളും ടെസ്ല നിരത്തിലിറക്കി.


 2023ല്‍ ഇത് 1.81 ദശലക്ഷമായിരുന്നു. യുഎസ് വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


 

Advertisment