ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ആക്രമണം. ഇന്ത്യ അപലപിച്ചു. ഭീകരവും വിവേകശൂന്യവുമായ ആക്രമണം. ഇരകള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

വെള്ളിയാഴ്ചയാണ് കിഴക്കന്‍ ജര്‍മന്‍ പട്ടണമായ മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം ഉണ്ടായത്.

New Update
germanty-attack-1126088

ജര്‍മനി: ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവും വിവേകശൂന്യവുമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇരകള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

വെള്ളിയാഴ്ചയാണ് കിഴക്കന്‍ ജര്‍മന്‍ പട്ടണമായ മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം ഉണ്ടായത്.

തീവ്ര വലതുപക്ഷക്കാരന്‍

ആക്രമണത്തില്‍ ഒന്‍പത് വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഇരുന്നൂറിലധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്ക് പറ്റിയത്. 


ഇതില്‍ മൂന്ന് പേര്‍ ആശുപത്രി വിട്ടു. പരിക്കേറ്റ ഇന്ത്യക്കാര്‍ക്ക് ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ശനിയാഴ്ച രാത്രി മന്ത്രാലയം അറിയിച്ചു.


സംഭവത്തില്‍ സൗദി അറേബ്യക്കാരനായ തലേബ് എ എന്ന അന്‍പതുകാരനെ ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ തീവ്ര വലതുപക്ഷക്കാരന്‍ ആണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

Advertisment