ഗ്രീന്‍ലാന്‍ഡുകാര്‍ അമേരിക്കയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്

ഗ്രീന്‍ലാന്‍ഡിലെ ജനസംഖ്യയുടെ 57.3% പേരും ദ്വീപിനെ അമേരിക്കന്‍ പ്രദേശമാക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി പുതിയ സര്‍വേ. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
greenland

ഗ്രീന്‍ലാന്‍ഡ്: ഗ്രീന്‍ലാന്‍ഡിലെ ജനസംഖ്യയുടെ 57.3% പേരും ദ്വീപിനെ അമേരിക്കന്‍ പ്രദേശമാക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി പുതിയ റിപ്പോര്‍ട്ട്.

Advertisment


ട്രംപിന്റെ നിര്‍ദ്ദേശം നിരസിക്കുന്നവരുടെ എണ്ണം 37.5 ശതമാനം ആണ്. 5.3 ശതമാനം പേര്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും ഗവേഷണ സ്ഥാപനമായ പാട്രിയറ്റ് പോളിംഗ് പറഞ്ഞു.


ഗ്രീന്‍ലാന്‍ഡിക് നിവാസികളില്‍ ഗണ്യമായ ഭൂരിഭാഗവും അമേരിക്കയില്‍ ചേരുന്നതിനെ പിന്തുണയ്ക്കുന്നതായി ഞങ്ങളുടെ സര്‍വേ കണ്ടെത്തിയതായാണ് പാട്രിയറ്റ് പറയുന്നത്.

പാട്രിയറ്റ് പോളിംഗിന്റെ അഭിപ്രായത്തില്‍, ഗ്രീന്‍ലാന്‍ഡില്‍ 416 പേര്‍ പങ്കെടുത്ത സര്‍വേ ജനുവരി 6 നും 11 നും ഇടയില്‍ നടത്തിയിരുന്നു.


 തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ ഡാനിഷ് സ്വയംഭരണ പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വോട്ടെടുപ്പെന്ന് പാട്രിയറ്റ് ചൂണ്ടിക്കാണിക്കുന്നു.


 

Advertisment