Advertisment

എച്ച്-1ബി വിസയെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്

വലതുപക്ഷ ഇന്‍ഫ്‌ലുവന്‍സറായ ലൗറ ലൂമറിന്റെ പ്രതികരണമാണ് എച്ച്-1ബി വിസ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അമേരിക്കയില്‍ തുടക്കമിട്ടത്. 

New Update
h1 b visa

വാഷിങ്ടണ്‍: എച്ച്-1ബി വിസയെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  'എച്ച്-1ബി വിസ തനിക്ക് ഇഷ്ടമാണ്'.

Advertisment

 അതിനെ അനുകൂലിക്കുന്ന നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്ന് ന്യുയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ പ്രോഗ്രാം.

 ട്രംപിന്റെ ഒപ്പമുള്ളവരില്‍ തന്നെ എച്ച്-1ബി വിസയെ സംബന്ധിച്ച് ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് എച്ച്-1ബി വിസയെ അനുകൂലിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.



വലതുപക്ഷ ഇന്‍ഫ്‌ലുവന്‍സറായ ലൗറ ലൂമറിന്റെ പ്രതികരണമാണ് എച്ച്-1ബി വിസ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അമേരിക്കയില്‍ തുടക്കമിട്ടത്. 


ഇന്ത്യന്‍ വംശജനായ ടെക് എക്സിക്യൂട്ടീവ് ശ്രീരാമകൃഷ്ണനെ തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേശകനായി ട്രംപ് നിയമിച്ചതോടെയാണ് ലൗറ ലൂമറിന്റെ പ്രതികരണം വന്നത്.

 ട്രംപിന്റെ നീക്കം അമേരിക്ക ഫസ്റ്റ് പോളിസിക്ക് എതിരാണെന്നാണ് ലൗറയുടെ വിമര്‍ശനം.

 

Advertisment