മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവെച്ചു

മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവെച്ചു.

New Update
YoavGallant-1735813956352-900x506

ജറുസലേം: മുന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പലപ്പോഴും സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്ന യോവ് ഗാലന്റ് ബുധനാഴ്ച്ചയാണ് രാജി സമര്‍പ്പിച്ചത്. 

Advertisment

ഗാസയില്‍ ഇസ്രയേല്‍ ഏകപക്ഷീയ ആക്രമണം തുടങ്ങിയ ശേഷം 2024 നവംബറില്‍ നെതന്യാഹു ഗാലന്റിനെ സര്‍ക്കാരില്‍ നിന്നും പുറത്താക്കിയിരുന്നു.


 പക്ഷേ നെസറ്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഗാലന്റ് തുടര്‍ന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപിച്ചത്.


പലപ്പോഴും ഗാലന്റ് നെതന്യാഹുവിനോടും തീവ്ര വലതുപക്ഷ, മത പാര്‍ട്ടികളുടെ സഖ്യകക്ഷികളുമായും വിവിധ വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 


തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഇളവുകള്‍ അനുവദിച്ചത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും വിവാദമായിരുന്നു.

Advertisment