മോഡിയുടെ പ്രതിനിധിക്ക് പ്രത്യേക പരിഗണന സ്വാഭാവികം. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ നിരയില്‍ സീറ്റ് ലഭിച്ചതിനെക്കുറിച്ച് ജയ്ശങ്കര്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തനിക്ക് മുന്‍നിരയില്‍ സീറ്റ് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് തമാശരൂപത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

New Update
jayashankar 11111

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തനിക്ക് മുന്‍നിരയില്‍ സീറ്റ് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളോട് തമാശരൂപത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

Advertisment

'പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക പ്രതിനിധി സ്വാഭാവികമായും വളരെ നന്നായി പരിഗണിക്കപ്പെടും' എന്നായിരുന്നു ജയശങ്കറിന്റെ തമാശ നിറഞ്ഞ, ഒറ്റ വരി പ്രതികരണം.  ജനുവരി 20 ന് നടക്കുന്ന മാഗാ പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് വാഷിംഗ്ടണ്‍ ഡിസിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍.


ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രതിനിധിയായി ഇന്ത്യയെ പ്രതിനിധീകരിച്ച ജയശങ്കര്‍ ട്രംപിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തും വഹിച്ചിരുന്നു. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ആകാംക്ഷയെ തനിക്ക് കിട്ടിയ പരിഗണന സൂചിപ്പിക്കുന്നുവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

 

Advertisment