ജസ്റ്റിന്‍ ട്രൂഡോയുടെ രാജി. അമേരിക്ക - കാനഡ ലയനത്തിനായി ആഹ്വാനം ചെയ്ത് ട്രംപ്

കാനഡയിലെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയ്ക്കിടയില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്. ഇന്നലെയാണ് ട്രൂഡോ രാജിവെച്ചത്.

New Update
trumph 1234

വാഷിംഗ്ടണ്‍: ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയോടെ അമേരിക്ക - കാനഡ ലയന ത്തിനായി ആഹ്വാനം ചെയ്ത് ഡോണള്‍ഡ് ട്രംപ്. കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കാനുള്ള തന്റെ വാഗ്ദാനം ട്രംപ് വീണ്ടും പ്രഖ്യാപിച്ചതായാണ് പുറത്തുവന്നിരിക്കുന്ന വിവരം.

Advertisment

കാനഡയിലെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയ്ക്കിടയില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്. ഇന്നലെയാണ് ട്രൂഡോ രാജിവെച്ചത്.


അതേസമയം രാജ്യത്ത് ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താന്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.


കാനഡയിലെ പലര്‍ക്കും അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനം ആകുക എന്നത് താല്‍പ്പര്യമുള്ള കാര്യമാണെന്നും അങ്ങനെയെങ്കില്‍ കഴിയില്ലെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.


കാനഡയും അമേരിക്കയും ഒന്നിച്ചാല്‍ അത് എത്ര മഹത്തായ രാഷ്ട്രമായിരിക്കും എന്നും ട്രൂഡോയുടെ രാജിക്ക് ശേഷം നിയുക്ത പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍  ട്രംപിന്റെ പോസ്റ്റിനോട് കാനഡയുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.

Advertisment