ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ കാട്ടുതീയ്ക്ക് മൂന്നാം ദിവസവും ശമനമില്ല. സ്ഥലത്ത് നിന്നും ഇതുവരെ 1,30,000 പേരെ ഒഴിപ്പിച്ചെന്നാണ് വിവരം.
രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി എന്നാണ് വിവരം. അകെ മൊത്തം 5700 കോടി ഡോളറിന്റെ (നാലുലക്ഷത്തി എന്‍പത്തൊമ്പതിനായിരം കോടി രൂപ) നാശനഷ്ടം കാട്ടുതീ മൂലം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഇതുവരെ അഞ്ചുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഫിക് പാലിസേഡ്സിലാണ് തീപിടിത്തത്തിന്റെ പ്രധാനകേന്ദ്രം.
ആകെ 27000 ഏക്കറിലേക്ക് തീ വ്യാപിച്ചുവെന്നാണ് വിവരം. ലോസ് ആഞ്ചലസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തമാണിത്.
അതിനിടെ കാട്ടുതീ ഇത്രമേല്‍ വ്യാപിക്കാന്‍ ഉത്തരവാദി കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ന്യൂസം പദവിയൊഴിയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.