/sathyam/media/media_files/2024/12/27/4iPM2wCl1rBIFb2AVgiq.jpg)
ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) ഉപമേധാവിയുമായ ഹാഫിസ് അബ്ദുല്‍ റഹ്‌മാന്‍ മക്കി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ലാഹോറില്‍ അന്തരിച്ചു.
2008-ല്‍ 175 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ആസൂത്രകനായ മക്കി ലഷ്‌കര്‍ - ഇ - തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരന്‍ കൂടിയായിരുന്നു.
2023 ജനുവരിയില്‍ ഐക്യരാഷ്ട്രസഭ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ദിവസങ്ങളായി മക്കിക്ക് സുഖമില്ലായിരുന്നുവെന്നും ഉയര്‍ന്ന പ്രമേഹത്തിന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ജെയുഡി പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം അനുഭവപ്പെട്ട മക്കി ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചതെന്ന് ജെയുഡി നേതാക്കളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us