Advertisment

ട്രംപ് ഹോട്ടലിന് മുന്നില്‍ സൈബര്‍ ട്രക്കില്‍ സ്ഫോടനം നടത്തിയത് യുഎസ് സൈനികന്‍

ട്രംപ് ഹോട്ടലിന്റെ കവാടത്തിനു സമീപം ടെസ്ല സൈബര്‍ട്രക്കിനുള്ളില്‍ സ്ഫോടനം നടത്തിയ ആള്‍ യുഎസ് സ്‌പെഷ്ല്‍ ഫോഴ്‌സ് സൈനികന്‍ മാത്യു അലന്‍ ലിവല്‍സ്‌ബെര്‍ഗര്‍ (37) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. 

New Update
ALEN

ലാസ് വെഗാസ്:  ട്രംപ് ഹോട്ടലിന്റെ കവാടത്തിനു സമീപം ടെസ്ല സൈബര്‍ട്രക്കിനുള്ളില്‍ സ്ഫോടനം നടത്തിയ ആള്‍ യുഎസ് സ്‌പെഷ്ല്‍ ഫോഴ്‌സ് സൈനികന്‍ മാത്യു അലന്‍ ലിവല്‍സ്‌ബെര്‍ഗര്‍ (37) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. 

Advertisment

സ്ഫോടനത്തിന് മുമ്പ് ഇയാള്‍ ട്രക്കിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയിരുന്നു.  


വാഹനം വാടകയ്‌ക്കെടുത്ത് കൊളറാഡോയില്‍ നിന്ന് ലാസ് വെഗാസിലേക്ക് ഓടിച്ചത് മാത്യു അലന്‍ ലിവല്‍സ്‌ബെര്‍ഗര്‍ (37) തന്നെ ആണെന്നും ലാസ് വെഗാസ് പൊലീസ് അറിയിച്ചു.



ട്രക്കിലുണ്ടായിരുന്ന  മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.



ഇത് ലിവല്‍സ്ബര്‍ഗറിന്റേതാണെന്ന് ഡിഎന്‍എ തെളിവുകളുടെ സഹായത്തോടെ പോലീസ് സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ബുധനാഴ്ച രാവിലെയാണ് സൈബര്‍ട്രക്ക് നഗരത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

കത്തിനശിച്ച വാഹനത്തില്‍ നിന്ന് മിലിട്ടറി ഐഡി, പാസ്‌പോര്‍ട്ട്, രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍, പടക്കങ്ങള്‍, ഐഫോണ്‍, സ്മാര്‍ട്ട് വാച്ച്, ലിവല്‍സ്ബര്‍ഗറിന്റെ പേരിലുള്ള നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.


ലിവല്‍സ്ബര്‍ഗര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു ആത്മഹത്യ ആസൂത്രണം ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.


കൊല്ലപ്പെട്ട ലിവല്‍സ്‌ബെര്‍ഗര്‍ കൊളറാഡോ സ്പ്രിംഗ്സ് സ്വദേശിയാണ്.  ഡിസംബര്‍ 28-നാണ് ഇയാള്‍ ഡെന്‍വറില്‍ സൈബര്‍ട്രക്ക് വാടകയ്‌ക്കെടുത്തത്.

കൊളറാഡോയിലെ ഡെന്‍വറില്‍ നിന്ന് നെവാഡയിലെ ലാസ് വെഗാസിലേക്കുള്ള ഡ്രൈവിന്റെ നിരവധിദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞു. ഇയാള്‍ മാത്രമാണ് വാഹനം ഓടിച്ചിട്ടുള്ളത്

 

Advertisment