New Update
![Cv](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/sathyam/media/media_files/2025/01/05/dgAuKYRd6hespNmmsrZn.jpg)
വാഷിങ്ടണ്‍: മെറ്റയുടെ നയംമാറ്റത്തെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് എതിരാണ് മെറ്റയുടെ പുതിയ നയമെന്നും ശക്തമായ ഫാക്ട് ചെക്കിങ്ങിന് പകരം ഉദാരനയം ഇക്കാര്യത്തില്‍ സ്വീകരിക്കാനുള്ള മെറ്റയുടെ നടപടിക്കെതിരെയാണ് ബൈഡന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലുള്‍പ്പെടെ പോളിസി മാറ്റം പ്രഖ്യാപിച്ച മെറ്റ, തങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം നിര്‍ത്തുകയാണെന്ന് അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉള്ളടക്ക നയത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതായി മെറ്റ പ്രഖ്യാപിച്ചത്.