/sathyam/media/post_attachments/9IpSdONa5UMT0v4wQjN7.jpg)
കുവൈറ്റ് സിറ്റി: പ്രശസ്ത കുവൈറ്റ് നടി ഇന്‍തിസര്‍ അല്‍ ഷറ അന്തരിച്ചു. ഏറെ നാളായി ഇവരെ അനാരോഗ്യം അലട്ടിയിരുന്നു. തുടര്‍ന്ന് ലണ്ടനിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയായിരുന്നു.
നിരവധി സിനിമ, നാടകം, ടിവി പരിപാടികളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ അറബ് കലാരംഗത്ത് സുപരിചിതയാണ്.
1980-ലാണ് ഇവരുടെ കലാജീവിതം ആരംഭിച്ചത്. ''He Came out and did not return' എന്ന സീരിസിലായിരുന്നു ആദ്യം അഭിനയിച്ചത്. പിന്നീട് ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സില്‍ ചേര്‍ന്നു. 'ബൈ ബൈ ലണ്ടന്‍' എന്ന നാടകത്തിലാണ് രണ്ടാമത് അഭിനയിച്ചത്.