Advertisment

പൾസർ എൻഎസ്160-യുടെ ബിഎസ്-6 എൻജിൻ പതിപ്പ് അവതരിപ്പിച്ചു

author-image
സത്യം ഡെസ്ക്
New Update
ബജാജിന്റെ സ്ട്രീറ്റ് ഫൈറ്റർ ബൈക്ക് നിരയിൽ കുഞ്ഞനായ പൾസർ എൻഎസ്160-യുടെ ബിഎസ്-6 എൻജിൻ പതിപ്പ് അവതരിപ്പിച്ചു. എൻജിനിലെ മാറ്റത്തിന് പുറമെ, സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. 1.03 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില.
Advertisment
publive-image

ബിഎസ്-6 എൻജിനിലേക്ക് മാറിയതോടെ എൻഎസ്160 കൂടുതൽ കരുത്തനായിട്ടുണ്ട്. 160.3 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 17 ബിഎച്ച്പി കരുത്തും 14.6 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-4 മോഡൽ 15.2 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. പുതിയ മോഡലിലും ടോർക്കിൽ മാറ്റം വരുത്തിയിട്ടില്ല.

സുസുക്കി ജിക്സർ 155, ടിവിഎസ് അപ്പാച്ചെ ആർടിആർ160, യമഹ എഫ്ഇസഡ്-എസ്, ഹോണ്ട സിബി ഹോർണെറ്റ് 160 എന്നീ ബൈക്കുകളുമായാണ് പൾസർ എൻഎസ്160 മത്സരിക്കുന്നത്. എന്നാൽ, ഈ എതിരാളികളെക്കാൾ 1.5 ബിഎച്ച്പി അധികം പവർ എൻഎസ്160 ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുമായാണ് പൾസർ എൻഎസ്160 എത്തിയിരിക്കുന്നത്. മുന്നിൽ 300 എംഎം പെറ്റൽ ഡിസ്ക്കും പിന്നിൽ 230 എംഎം ഡിസ്ക്കുമാണ് ബ്രേക്കിങ്ങ് ഒരുക്കുന്നത്. മുമ്പുതന്നെ ഈ ബൈക്കിൽ സിംഗിൾ ചാനൽ എബിഎസ് സ്ഥാനം പിടിച്ചിരുന്നു.

എൻജിനിലും ബ്രേക്കിങ്ങിലും നൽകിയ പുതുമ ഒഴിച്ചാൽ ബജാജ് കുടുംബത്തിലെ തലമുതിർന്ന പൾസർ NS 200നോട് ചേർന്നു നിൽക്കുന്ന രൂപമാണ് എൻഎസ് 160-ക്കുമുള്ളത്. 135 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. തൊട്ടുതാഴെയുള്ള പൾസർ NS 150യെക്കാൾ അഞ്ച് കിലോഗ്രാം കുറവാണിത്.

automobile auto driver arrest
Advertisment