റിയാദ് : ഇന്ത്യൻ നാഷാണൽ കോൺഗ്രസ്സിന്റെ പോഷക സംഘടനായി ഐ ഒ സി നിലവിൽ വന്നത് ഒ.ഐ.സി.സി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിയെ കാണാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചതായി റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു.
സന്ദർശനത്തിന് അനുമതി തേടി സോണിയ ഗാന്ധിക്ക് മെയിൽ സന്ദേശം അയച്ചു. സോണിയ ഗാന്ധിയുടെ ഓഫീസ് നിർദേശിക്കുന്ന സമയത്ത് നേതാക്കൾ ഡെൽഹിലെത്തി പ്രസിഡന്റിന്റെ കണ്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് ജില്ലാ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. കെ.പി.സി.സി യിൽ നിന്നോ ജില്ലാ കോൺഗ്രസ്സ് ഓഫീസിൽ നിന്നോ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. പ്രവർത്തകർക്കിടയിൽ വലിയ രീതിയിൽ ആശയക്കു ഴപ്പം ഉണ്ടായ വിഷയത്തിൽ എ.ഐ.സി.സി യുടെ മറുപടിക്ക് ശേഷം പ്രതികരിക്കുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.