ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗാന്ധി ജയന്തി ആഘോഷിച്ചു

New Update

publive-image

ഷിക്കാഗോ:രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനം ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി) ആഘോഷിച്ചു . ഗാന്ധിജിയുടെപൂർണകായ പ്രതിമയിൽ കോൺഗ്രസ്സ് നേതാക്കൾപുഷ്പാർച്ചന നടത്തി .

Advertisment

ഗാന്ധിജി ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് ഇന്ന് വളരെയേറെ പ്രസക്തി വർദ്ധിച്ചിരിക്കുന്നുവെന്ന് ഐഓസി നേതാക്കൾചൂണ്ടിക്കാട്ടി. ലോകജനത ഗാന്ധിജിയുടെ അഹിംസ വാദം അംഗീകരിച്ചു കഴിഞ്ഞു.

ലോകസമാധാനത്തിന് ഏറ്റവും പറ്റിയ ആയുധം ഗാന്ധിജി ഉയർത്തിയ അഹിംസ തന്നെയാണന്നുള്ള ലോകനേതാക്കളുടെ തിരിച്ചറിവ് ഇനിയുള്ള കാലം ലോകസമാധാനത്തിൻെറതായിരിക്കുമെന്നു ഐ .ഓ.സി. ഷിക്കാഗോ ചാപ്റ്റർ പ്രത്യാശ്യ പ്രകടിപ്പിച്ചു.

യുപിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഐഓസി പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ മതേതരത്വ ഇന്ത്യയുടെ നെഞ്ചിലേറ്റ ഈ മുറിവ് ഭരണകൂടത്തിൻെറ ഭീകരതയാണ് കാട്ടുന്നത്.

ഇതുപോലെയുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുവാൻ ഇന്ത്യൻ ജനത ഒന്നാകെ ശബ്ദമുയർത്തണമെന്ന് ഐഓസി ആവശ്യപ്പെട്ടു. ഗാന്ധിജയന്തി പുഷ്പാർച്ചനയിലും തുടർന്നു നടന്ന യോഗത്തിലുംപ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു, ഐഓസി കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശൻനായർ, ജനറല്‍ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ ആന്റോ കവലക്കൽ, ഐഓസി കോർ വർക്കിംഗ് കമ്മിറ്റി അംഗം സന്തോഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു .

us news
Advertisment