ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈറ്റ് നാഷനല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധിയുടെ 75മത് ജന്മദിനം ആഘോഷിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, August 22, 2019

കുവൈറ്റ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈറ്റ് നാഷനല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 75മത് ജന്മദിനം നടത്തപ്പെട്ടു .

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ എബി വരിക്കാട് അധ്യക്ഷത വഹിച്ചു.

ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു . ചാക്കോ ജോര്‍ജ്ജ്കുട്ടി , ബിഎസ് പിള്ള , വര്‍ഗീസ് ജോസഫ് മാരാമന്‍ , ജോയ് ജോണ്‍ തുരുത്തിക്കര , എംഎ നിസാം , ക്രിസ്റ്റഫര്‍ ഡാനിയേല്‍ , ഹരീഷ് തൃപ്പൂണിത്തുറ , ഷോബിന്‍ സണ്ണി, വിധുകുമാര്‍ , ലിപിന്‍ മുഴുക്കുന്ന്, സിബി മാളിയേക്കല്‍ , സിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

×