മെഗൻ ശ്രീനിവാസ് അയോവയിലെ അഡ്‌വൈസറി കൗൺസിലിൽ

New Update

publive-image

അയോവ:ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ജൊബൈഡന്റെ അയോവ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ സ്പെസിഫിക് അഡ്‍വൈസറി കൗൺസിൽ അംഗമായി ഇന്ത്യൻ അമേരിക്കൻ മെഗൻ ശ്രീനിവാസിനെ നിയമിച്ചു. ഡിസീസ് ആന്റ് ഇന്റേണൽ മെഡിസൻ സ്പെഷിലിസ്റ്റാണ് മെഗൻ.

Advertisment

മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാമെന്ന അയോവ സംസ്ഥാനത്തെ വോട്ടർമാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യമാണ് അഡ്‌വൈസറി കൗൺസിലിൽ നിക്ഷിപ്തമായിരിക്കുന്നതും, 1300 ലധികം പേരേയാണ് കോവിഡ് ബാധിച്ചു സംസ്ഥാനത്തു മരിച്ചത്.

പതിനാലംഗ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ മെഗൻ സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് മഹാമാരിയോടുള്ള ഡൊണാൾ‍ഡ് ട്രംപിന്റെ നിഷേധാത്മക നിലപാടുകൾക്കെതിരെ തങ്ങളുടെ പ്രായോഗിക പരിജ്ഞാനത്തിനകത്തു നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് മെഗൻ പറഞ്ഞു.

അയോവയിലെ ഫോർട്ട് ഡോഡ്ജിൽ നിന്നുള്ള മെഗൻ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ കൗൺസിൽ അംഗമാണ്. നാഷനൽ എഎംഎ ഡലിഗേറ്റായി നിരവധി വർഷം പ്രവർത്തിച്ചിട്ടുണ്ട്.

us news
Advertisment