ഇപ്റ്റ ചാത്തന്നൂർ മേഖല സമ്മേളനം നടന്നു: ജി.എസ്.ജയലാൽ എംഎൽഎ മെംബർഷിപ്പ് വിതരണം നടത്തി

author-image
Charlie
New Update

publive-image

Advertisment

ചാത്തന്നൂർ: ഇപ്റ്റ ചാത്തന്നൂർ മേഖല സമ്മേളനം റോട്ടറി ക്ലബ് ആഡിറ്റോറിയത്തിൽ നടന്നു. സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ മേഖല പ്രസിഡന്റ് കെ.സി.അജയഘോഷ് അധ്യക്ഷത വഹിച്ചു. ജി.എസ്.ജയലാൽ എംഎൽഎ മെംബർഷിപ്പ് വിതരണം നടത്തി.

ശ്യാം ചാത്തന്നൂർ മെംബർഷിപ് ഏറ്റുവാങ്ങി. ഇപ്റ്റ മേഖല സെക്രട്ടറി ഷൈൻ, ജില്ലാ രക്ഷാധികാരി ആർ.വിജയകുമാർ, കൊല്ലം ജില്ലാ സെക്രട്ടറി എം.മുരുക ലാൽ, ഗായകൻ പി.വേണുഗോപാൽ, സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ആർ ദിലീപ് കുമാർ, മേഖല രക്ഷാധികാരി എസ്.ലാൽ കുമാർ, സിപിഐ ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സണ്ണി, ചാത്തന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, എഐവൈഎഫ് ജില്ല കമ്മിറ്റി അംഗം എച്ച് ഹരീഷ്. തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം കൊല്ലം ഇപ്റ്റ പ്രസിഡന്റ് മണിലാൽ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മേഖല ജോയിന്റ് സെക്രട്ടറി ദീപ അധ്യക്ഷത വഹിച്ചു. ഹാൻടെക്സ് വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമല വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisment