ആമിറിന്റെ മകള്‍ ഐറ ഖാന്റെ പ്രണയചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്, മിഷാല്‍ ക്രിപലാനി എന്ന ചെറുപ്പക്കാരനൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
എന്നാല്‍ ഈ ചെറുപ്പക്കാരന്‍ ആരെന്നും എന്തെന്നും തിരയുകയാണ് ആരാധകര്‍. ആമിര്‍ ഖാന്റെ മകളുടെ കാമുകള്‍ എന്നതിലുപരി അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുാണ് മിഷാല്‍ കൃപലാനി.
എന്നാല്‍ പ്രണയത്തെ പറ്റി തുറന്നുപറയാന്‍ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ സംഗീതം പോലെ തന്നെ മിഷാലിനു പ്രിയപ്പെട്ടതാണ് ഐറയോടുള്ള പ്രണയവുമെന്നാണ് ആരാധകപക്ഷം.
ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തയും ഇതിനോടകം എത്തിയിട്ടുണ്ട്. ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.
മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഐറ പങ്കുവെക്കാറുണ്ട്. എന്നാല്‍ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വിഡിയോ എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. കാലിഫോര്‍ണിയയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
മിഷാലിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെല്ലാം തന്നെ ഐറയ്‌ക്കൊപ്പം പലപോസിലുള്ള ചിത്രങ്ങളാണു മിഷാല്‍ പങ്കുവച്ചിരിക്കുന്നത്.