ജിദ്ദ: ചെങ്കടലിൽ ജിദ്ദ തീരത്ത് നിന്ന് 67 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായി ഇറാന്‍ നാഷണല്‍ ഓയില്‍ കമ്പനിയുടെ (എന്‍ ഒ ഐ സി) ഉടമസ്ഥതയിലുള്ള "സാബിത്തി" എണ്ണക്കപ്പലിന് ഏറ്റ ക്ഷതം മേഖലയിൽ വീണ്ടും അസ്വസ്ഥയ്ക്ക് ഇടവെച്ചിരിക്കു കയാണ്.
/sathyam/media/post_attachments/U5TPo8BPy255rUt8u7oG.jpg)
കഴിഞ്ഞ മാസം സൗദിയിലെ ആരംകോ കമ്പനിയുടെ അബ്‌ഖൈ ഖ്, ഹുറൈസ എന്നിവിടങ്ങളിലെ എണ്ണ സംസ്കരണ ശാലയ്ക്ക് നേരെ നടന്ന മിസൈൽ ആക്രമണം അന്താരാഷ്‌ട്ര തലത്തിൽ ഏറെ പ്രശ്നമാവുകയും മേഖലയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദികളായി യമനി ലെ ഹൂഥി കലാപകാരികൾ രംഗത്ത് വന്നിരുന്നെങ്കിലും ആക്രമ ണത്തിന് പിന്നിൽ ഇറാന്‍ ആണെന്ന് സൗദിയും അമേരി ക്കയും പരാതിപ്പെട്ടിരുന്നു.
വെള്ളിയാഴ്ച കാലത്ത് ഇറാൻ പതാക വഹിക്കുന്ന ഒരു എണ്ണ ക്കപ്പലിൽ നിന്ന് ലഭിച്ച സന്ദേശപ്രകാരം കപ്പലിന്റെ മുൻഭാഗ ത്തുണ്ടായ ക്ഷതം മൂലം കപ്പലിലെ ടാങ്കിൽ നിന്ന് എണ്ണ കടലിലേ യ്ക്ക് ചോരുകയുമായിരുന്നു. ജിദ്ദ തുറമുഖത്തു നിന്ന് 67 നോട്ടി ക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ സഞ്ചരിചി രുന്നത്. ഏതാനും സമയങ്ങൾക്ക് ശേഷം കപ്പലിലെ ഓട്ടോ ട്രാക്കിങ് സിസ്റ്റം ക്ലോസ് ആവുകയും പിന്നീട് സന്ദേശങ്ങൾക്ക് മറുപടികൾ ഇല്ലാതാവുകയും ചെയ്തു. അതിർത്തി രക്ഷാ സേനാ ഔദ്യോ ഗിക വാക്താവ് അറിയിച്ചതാണ് ഇക്കാര്യം.
എന്‍ ഒ ഐ സി യുടെ വാദം കപ്പലിന് നേരെ മിസൈല്‍ ആക്രമ ണമാണ് ഉണ്ടായതെന്നാണ്. മേഖലയിലെ നാവിക ഗതാഗതം സുരക്ഷിതമാക്കുന്നതിനും തത്സംബന്ധമായ അന്താരാഷ്‌ട്ര ഉടമ്പടികളും പതിവുകളും പാലിക്കുന്നതിനും സൗദി അറേബ്യ ബാധ്യസ്ഥയാണെന്ന് വാക്താവ് ആവർത്തിച്ചു.
Attachments area